കത്തീഡ്രല്‍ ഇടവകയ്ക്ക് അഭിമാനമായി കാരുണ്യ ഭവനങ്ങള്‍ ആശീര്‍വ്വദിച്ചു

319
Advertisement

ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ കാരുണ്യ ഭവനപദ്ധതിപ്രകാരം അവിട്ടത്തൂരില്‍ പണി പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളികണ്ണൂക്കാടന്‍ പിതാവ് നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍, സഹവികാരിമാരായ ഫാ.ചാക്കോ കാട്ടുപറമ്പില്‍, ഫാ.ഫെബിന്‍ കൊടിയന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, കത്തീഡ്രലിലേയും അവിട്ടത്തൂരിലേയും ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍വെച്ച് വില്‍സന്‍ ചിറമ്മല്‍ കോലങ്കണ്ണിയേയും, സി.ആര്‍.സുകുമാരനേയും അഭിവന്ദ്യപിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisement