സെന്റ് ജോസഫ്‌സ് കോളേജില്‍ ക്യാന്‍സര്‍ ഗവേഷണത്തില്‍ അന്താരാഷ്ട്ര സെമിനാര്‍

63

ഇരിങ്ങാലക്കുട: വിവിധ മേഖലകളിലെ ക്യാന്‍സര്‍ പഠനങ്ങളേയും പുരോഗമന ആശയങ്ങളേയും കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ സെന്റ് ജോസഫ്്‌സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ബയോടെക്‌നോളജി വിഭാഗവും റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ചു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്ലിനെ ആദരിക്കുന്ന ചടങ്ങ് കേരള യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.അച്യുതശങ്കര്‍ എസ്.നായര്‍, ഡയറക്ടര്‍ കമ്പ്യൂട്ടേഷണല്‍ ബയോളജി & ബയോഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോളേജ് മാനേജര്‍ ഡോ.സി.രജ്ഞന അദ്ധ്യക്ഷത വഹിച്ചു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു.

Advertisement