ശാന്തി നികേതനില്‍ ആനുവല്‍ സ്പോർട്സ് മീറ്റ് ‘അത്‌ലമോ 2020’

66
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് ‘അത്‌ലമോ 2020’ ന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് അത്‌ലറ്റിക്‌സ് സെക്രട്ടറിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ അസി.പ്രൊഫസറുമായ ഡോ.സ്റ്റാലിന്‍ റാഫേല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ സൂര്യഗായത്രി പരേഡ് നയിച്ചു. സ്‌കൂള്‍ ചീഫ് മിനിസ്റ്റര്‍ പല്‍ജുനാഥ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിന്‍സിപ്പല്‍ പി.എന്‍ ഗോപകുമാര്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തി. എസ്എംഇഎസ് ചെയര്‍മാന്‍ കെ.ആര്‍ നാരായണന്‍, വൈസ് ചെയര്‍മാന്‍ എ.എ.ബാലന്‍, പ്രസിഡന്റ് കെ.കെ.കൃണാനന്ദബാബു, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍, സിഎംസി ചെയര്‍മാന്‍ അഡ്വകെ.ആര്‍.അച്യുതന്‍, പിടിഎ പ്രസിഡന്റ് എന്‍.ആര്‍.രതീഷ് മാതൃസമിതി പ്രസിഡന്റ് രമ്യപ്രസാദ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഹെഡ് ശോഭ പ്രദീപ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഗോപകുമാറില്‍ നിന്ന് കഴിഞ്ഞവര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്മാരായ സൂര്യഗായത്രി. ധ്രുവ്, നക്ഷത്ര എന്നീ വിദ്യാര്‍ത്ഥികള്‍ ദീപശിഖ ഏറ്റുവാങ്ങി. എല്‍.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച എയ്‌റോബിക്‌സ്ഡാന്‍സും, യു.പി., ഹൈസ്‌കൂള്‍ വിഭാഗം അവതരിപ്പിച്ച മാര്‍ച്ച്പാസ്റ്റും ഉദ്ഘാടന വേളക്ക് മാറ്റുകൂട്ടി.

Advertisement