പോങ്കോത്ര വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി

49
Advertisement

ഇരിങ്ങാലക്കുട : പോങ്കോത്ര വിദ്യാലയത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. വിദ്യാലയത്തിന് സമീപമുള്ള വീടുകളിൽ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ്സ് ടി.പി.ഷീജ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പിടിഎ പ്രസിഡന്റ് രജിത സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വീടുകള്‍ കയറിയിറങ്ങി ബോധവ്ക്കരണം നടത്തി. ഇതിന്റെ ഭാഗമായി 30 ന് രാവിലെ വിദ്യാലയത്തില്‍ ഇന്‍സ്‌പെക്ടര്‍ സിദ്ദീഖ് നടത്തുന്ന ലഹരി ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരിക്കും.