ക്രൈസ്റ്റ് കോളേജില്‍ ലഹരിക്കെതിരെ ഷൂട്ട്ഔട്ട്

114
Advertisement

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ വിമുക്ത പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുട എക്‌സൈസ് വകുപ്പ് ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളും ലഹരി വിമുക്ത ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെയുള്ള പോരാട്ടം കായിക വിനോദത്തിലൂടെ എന്ന ലക്ഷ്യവുമായി ഫുട്ട്ബോള്‍ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മാത്യു പോള്‍ ഊക്കന്‍ മേള ഉദ്ഘാടനം ചെയ്തു. 48 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ക്രൈസ്റ്റ് കോളേജിലെ റോഷന്‍ & ടീം ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുടയിലെ അശ്വിന്‍ &അധോലോകം ടീം ഇരിങ്ങാലക്കുട എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. സമ്മാനദാനം അസി.എക്‌സൈസ് കമ്മീഷണര്‍ ജോയ് ജോണ്‍ നിര്‍വ്വഹിച്ചു. പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.അനുകുമാര്‍, ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫ.ബിന്റു, മനോജ്, ഷിജു, വിന്നി, ചിഞ്ചു, പ്രൊഫ.ജോസഫ്, എന്‍എസ്എസ് പ്രൊഗ്രാം ഓഫീസര്‍മാരായ പ്രൊഫ.തരുണ്‍.ആര്‍, പ്രൊഫ.ജിന്‍സി എസ്.ആര്‍, പ്രൊഫ.ജോമേഷ് ജോസ്, പ്രൊഫ.ശാന്തിമോള്‍, ഫ്രൊഫ. ലിനെറ്റ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തന മികവിന് ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് എക്‌സൈസ് വകുപ്പിന്റെ ഉപഹാരം പ്രസ്തുത ചടങ്ങില്‍ നല്‍കി ആദരിച്ചു.

Advertisement