അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് കൊടിയേറി

126
Advertisement

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി കൂറയും പവിത്രവും നല്‍കി. രാത്രി നടന്ന കൊടിപ്പുറത്ത് വിളക്കിന് പുത്തൂര്ദേവീ സുധന്‍ തിടമ്പേറ്റി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഫെബ്രുവരി 6 ന് ആറാട്ടോടെ സമാപിക്കും.

Advertisement