കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

711
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവില്‍ ഫോട്ടോ വേള്‍ഡിന് സമീപത്ത്് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വരുന്ന സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോട്ട സ്വദേശികളായ മാഞ്ഞാങ്ങവീട്ടില്‍ ബിജു(50) ഭാര്യ സിന്‍സി രണ്ടു മക്കള്‍ എന്നിവരെ നാട്ടുകാര്‍ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ ബിജുവിനെ തൃശ്ശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

Advertisement