കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് നും നൈപുണ്യക്കും

79

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ വനിതാ വിഭാഗം നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷവിഭാഗത്തില്‍ പൊങ്ങം നൈപുണ്യ കോളേജും ചാമ്പ്യന്‍മാരായി. വനിതാവിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊടകര സഹൃദയ കോളേജിനെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനവും സഹൃദയ രണ്ടാംസ്ഥാനവും കോഴിക്കോട് സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിനെ പരാജയപ്പെടുത്തി കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്‌സ്
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ പൊങ്ങം നൈപുണ്യ കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ കോളേജിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും നേടി കൊടകര സഹൃദയ കോളേജ് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിനെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ജോയ് പി ടി എന്നിവര്‍ ചേര്‍ന്ന് നല്‍കി. കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് തലവന്‍ ഡോ ബിന്റു ടി. കല്യാണ്‍, കെ.എം സെബാസ്റ്റ്യന്‍, ഡോ മനീഷ്, മുരളി, പൊങ്ങം നൈപുണ്യ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് തലവന്‍ ഡോ.പി. എ ശ്രീജിത്ത്, സഹൃദയ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് തലവന്‍ ഡോ സെബി ജോസഫ്, ഫാ സെബി എടാട്ടുക്കാരന്‍, നെറ്റ്‌ബോള്‍ കോച്ച് നൗഫല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം സെലക്ടര്‍മാര്‍ ആയ ഷിനു പി എം, രാജേഷ് കെ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement