വിശ്വനാഥപുരം ഷഷ്ഠി മഹോത്സവത്തിന് കൊടി ഉയര്‍ന്നു

150
Advertisement

ഇരിങ്ങാലക്കുട : ജനുവരി 31 ന് നടക്കുന്ന ഇരിങ്ങാലക്കുട വിശ്വനാഥപുരം ഷഷ്ഠി മഹോത്സവത്തിന് കൊടിയേറി. പറവൂര്‍ രാഗേഷ് തന്ത്രി കൊടി ഉയര്‍ത്തി. ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍, എസ്.എം.ബി.എസ്.സമാജം പ്രസിഡന്റ് എം.കെ.വിശ്വംബരന്‍, സെക്രട്ടറി രാമാനന്തന്‍ ചെറാക്കുളം, ട്രഷറര്‍ ഗോപി മണമാടത്തില്‍, എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.