‘മഴവില്ല് ‘ 92 BATCH ജനുവരി 26 ന്

84
Advertisement

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച.ഡി.പി.സമാജം ഹൈസ്‌കൂളില്‍ നിന്നും 1992ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിവിധ വഴിത്താരകളിലൂടെ സഞ്ചരിച്ച വീണ്ടും ഒത്തു കൂടിയ കൂട്ടായ്മയാണ് മഴവില്ല്. ഈ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നിന്ന് മണ്‍മറഞ്ഞ് പോയ രഞ്ജിത്ത് കാരയിലിന്റെ സ്മരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുമേധ ടീം നടത്തുന്ന തൃശ്ശൂര്‍ ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരം ജനുവരി 26 ന് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ എല്‍പി, യു.പി, എച്ച.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി പ്രാഥമിക റൗണ്ട് മത്സരത്തിന് ശേഷം 3 മണി മുതല്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ വിദ്യാലയത്തിലെ സ്റ്റേജില്‍ ജനസഞ്ചയത്തെ സാക്ഷിയാക്കി നടത്തുന്നു. ഇതോടനുബന്ധിച്ച് ശാസ്ത്ര കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും സ്‌കൂള്‍ഹാളില്‍ വെച്ച് നടത്തും. ഒരു മണി മുതല്‍ തിരുവാതിരക്കളി മത്സരം കണ്ടേംക്കാട്ടില്‍ ഭരതന്റെ അദ്ധ്യക്ഷതയില്‍ 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സംഗമം പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ നന്ദകിഷോര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാലയത്തില്‍ നിന്ന വിരമിക്കുന്ന പ്രധാനാധ്യാപകന്‍ പി.ജി.സാജന്‍, ചിത്ര കലാധ്യാപകന്‍ പി.കെ.നന്ദകുമാര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന തിറയാട്ടം 2020 എന്ന നാടന്‍പാട്ട് കലാകാരന്‍മാരുടെ ദൃശ്യവിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ടി.വി.വിനോദ് മാസ്റ്റര്‍, ജോ.സെക്രട്ടറി ജിംസണ്‍ എക്‌സി.മെമ്പര്‍ നിലീഷ്, ട്രഷറര്‍ കണ്ണന്‍ വെളിയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement