പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ ഓര്‍മ്മ ഹാളില്‍

49
Advertisement

ഇരിങ്ങാലക്കുട : 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്ക് ഉള്‍പ്പെടെ രണ്ട് അംഗീകാരങ്ങള്‍ നേടിയ ഫ്രഞ്ച് ചിത്രമായ ‘ പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 24 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.പതിനെട്ടാം നൂറ്റാണ്ടിന് ഒടുവിലെ ഫ്രാന്‍സിലെ ബ്രിട്ടനി ദ്വീപില്‍, ഉന്നതകുടുംബാംഗമായ ഹെലോയിസ് എന്ന യുവതിയുടെ ഛായാചിത്രം വരയ്ക്കാന്‍ മരിയന്‍ എന്ന ചിത്രകാരി നിയോഗിക്കപ്പെടുന്നു. ഇരുവരും തമ്മില്‍ തുടര്‍ന്ന് ഉടലെടുക്കുന്ന ബന്ധമാണ് 121 മിനിറ്റുള്ള ചിത്രം പറയുന്നത്. പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30 ന്

Advertisement