ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ദേശീയ ഇന്റര്‍ സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ഇന്റര്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. എസ് .എന്‍. സ്‌കൂള്‍ ചെയര്‍മാന്‍ കെ. ആര്‍. നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെസ്സ് അസോസിയേഷന്‍ പ്രസിഡണ്ട് വി. ശശിധരന്‍ മുഖ്യാതിഥിയായിരുന്നു . എസ്. എന്‍. സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ എ .എ. ബാലന്‍, മാനേജര്‍ ഡോ. ടി .കെ ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ പി.ന്‍ . ഗോപകുമാര്‍, ഇന്ത്യന്‍ യൂത്ത് ചെസ്സ് ടീം കോച്ച് ടി. ജെ .സുരേഷ് കുമാര്‍, ചെസ് അസോസിയേഷന്‍ സെക്രട്ടറി എം. പീറ്റര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു .വിവിധ വിദ്യാലയങ്ങളില്‍ നിന്ന് മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ശാന്തിനികേതനില്‍ ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്
Advertisement