ഇവിടെ തുണിസഞ്ചി സൗജന്യം, വ്യത്യസ്തനായ ഓമനകുട്ടന്‍

559
Advertisement

അവിട്ടത്തൂര്‍ : സര്‍ക്കാര്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതു മുതല്‍ കടയിലേക്ക് സാധനസാമഗ്രികള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് തുണി സഞ്ചികള്‍ സൗജന്യമായി നല്‍കുകയാണ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌കൂളിന് സമീപം കട നടത്തുന്ന ഓമനകുട്ടന്‍ എന്ന ചെറുകിട വ്യാപാരി. സൗകര്യപൂര്‍വ്വം മടക്കി പോക്കറ്റില്‍ കൊണ്ട് നടക്കുവാന്‍ എളുപ്പത്തില്‍ വര്‍ണ്ണഭംഗിയാര്‍ന്ന തുണിത്തരങ്ങളില്‍ വിവിധ വലുപ്പത്തില്‍ നൂറുകണക്കിന് സഞ്ചികള്‍ സ്വന്തം ചിലവില്‍ തയ്യല്‍ നടത്തി സൗജന്യമായി നല്‍കുമ്പോള്‍ ഒരു നിബന്ധനയുണ്ട്, അടുത്ത തവണ വരുമ്പോള്‍ സഞ്ചിയുമായി വരണം.പ്രകൃതിസംരക്ഷണത്തിനായി സര്‍ക്കാരിനൊപ്പം തനിക്കാകുന്നത് ചെയ്യുന്നു എന്ന് പറയുമ്പോഴും, സൗജന്യമായി സഞ്ചി കൊണ്ട് പോയ പലരും വീണ്ടും വെറും കയ്യോടെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നതില്‍ അദ്ദേഹത്തിന് വളരെ വേദനയുണ്ട്. കടയില്‍ വരുന്നവരെ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ തങ്ങളുടേതായ ഭാഷയില്‍ ബോധവത്കരിക്കാന്‍ പിതാവിന് ശക്തമായ പിന്‍തുണയുമായി അദ്ദേഹത്തിന്റെ മകന്‍ വിദ്യാര്‍ത്ഥിയായ അതുല്‍ ഓമനക്കുട്ടനും വൈകുന്നേരങ്ങളില്‍ കടയിലുണ്ട്.

Advertisement