കാറളം സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24,25 തിയ്യതികളില്‍

366

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന വി.എച്ച്.എസ്.ഇ.വിഭാഗം പ്രിന്‍സിപ്പല്‍ എം.മധുസൂദനന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് യോഗവും സ്‌കൂള്‍ വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും ജനുവരി 24,25 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചീരിക്കുന്നു. സിനിമാതാരം ഇന്നസെന്റ്, എം.എല്‍.എ.കെ.യു.അരുണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും, പിടിഎ, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കോട്ടയം കമ്മ്യൂണിക്കേഷന്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്നും മാനേജര്‍ കാട്ടിക്കുളം ഭരതന്‍, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സന്ധ്യടി.എസ്്, പിടിഎ വൈസ്പ്രസിഡന്റ് ചിന്ത സുഭാഷ്, പബ്ലിസിറ്റി കണ്‍വീനര്‍ സജിത്ത് പി.പി. എന്നിവര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.

Advertisement