അനദ്ധ്യാപകദിനം ആഘോഷിച്ചു

78
Advertisement

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനദ്ധ്യാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമാണ് അനദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. സീനിയര്‍ അധ്യാപകന്‍ കെ.ആര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ബി.സജീവ് ഉദ്ഘാടനം ചെയ്തു.സ്‌കൂളില്‍ നിന്ന് വിരമിച്ച അനധ്യാപകന്‍ കെ.വി തോമസിനെ പി.ടി.എ പ്രസിഡണ്ട് എം.എ മോഹന്‍ദാസ് ആദരിച്ചു.അനധ്യാപകരായ കെ. കെ വാസുദേവന്‍ സ്വാഗതവും സുദേവ് എ.എസ് നന്ദിയും പറഞ്ഞു.ഉണ്ണികൃഷ്ണന്‍ എ.കെ,പ്രിന്‍സി പി.മാടമ്പി,പ്രത്യുഷ് എ.എന്‍, പ്രീതി ഇ.വി,സുമേഷ് വി.എ , സുരേഷ് എ.എസ് , വാസുദേവന്‍ ഇ.എന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement