റോഡ് സുരക്ഷ ക്വിസ് നടത്തി

44
Advertisement

നടവരമ്പ് :ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ റോഡ് സുരക്ഷ ക്വിസ് മത്സരം നടത്തി.പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ ക്വിസ് നയിച്ചു. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ സുബിന്ത്,വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. ഉഷ, സിവില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബാലു, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല,സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ക്രിസ്റ്റിന്‍ മെന്‍ഡസ്, ആദിത്യന്‍,അയൂബ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

Advertisement