കാട്ടൂര്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍

196
Advertisement

ഇരിങ്ങാലക്കുട : കാട്ടൂരില്‍ നിന്നും ഇനി സുരക്ഷാ കണ്ണുകള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വഴിയോരങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ജാഗ്രത സമിതി അംഗങ്ങള്‍ ജനങ്ങളുടെ സഹായത്താലാണ് ഒന്നാംഘട്ടം ക്യാമറകള്‍ സ്ഥാപിക്കുന്നത് മൂന്നു വര്‍ഷത്തോളമായി ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ഓഫീസര്‍മാരുടെ സ്ഥലംമാറ്റം ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിഘാതമായി എന്നാല്‍ ജനമൈത്രി ഹരിത സമിതി അംഗങ്ങളും ജനങ്ങളും ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടു ഇറങ്ങിയതോടെ കാട്ടൂര്‍ ജനതയുടെ സ്വപ്നപദ്ധതിയായ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് കാരണമായി. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ എസ്. ഐ, SHO ചാര്‍ജ്ജുള്ള വിമലിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ജനമൈത്രി ജാഗ്രത സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഒന്നാംഘട്ട പ്രവര്‍ത്തനത്തിനുള്ള തുക കൈമാറി രണ്ടാഴ്ചക്കകം ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകും. സ്റ്റേഷനില്‍ 24 മണിക്കൂറും ക്യാമറകള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.

Advertisement