ഫിറ്റ് ഇന്ത്യ റാലി സംഘടിപ്പിച്ചു

60
Advertisement

ഇരിങ്ങാലക്കുട ; ദൈനംദിന ജീവിതത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യത്തോടെയും ജീവിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ റാലി നടത്തി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.മാത്യുപോള്‍ ഊക്കന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത റാലിയില്‍ വ്യായാമത്തിനേയും ആരോഗ്യത്തിനേയും കുറിച്ചുള്ള പ്ലക്കാര്‍ഡുകളുമായി നൂറോളം എന്‍എസ്എസ് വോളഡിയേഴ്‌സ് ക്രൈസ്റ്റ് കോളേജ് മുതല്‍ ഇരിങ്ങാലക്കുട ടൗണിലൂടെ റാലി നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.ജിന്‍സി എസ്.ആര്‍.പ്രൊഫ.ജോമേഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി.

Advertisement