ആളൂര്‍ :ടി.എന്‍ .ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി നിക്ഷേപകര്‍ക്ക് പണം കൊടുക്കാതെ മുങ്ങിയ ചിട്ടി കമ്പനി ഉടമകള്‍ പിടിയിലായി .പറവൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ കറുപ്പശ്ശേരി വീട്ടില്‍ ടെല്‍സണ്‍ (43 വയസ്സ്) , നെല്‍സണ്‍ (42 വയസ്സ് )എന്നിവരെയാണ് ആളൂര്‍ എസ്.ഐ കെ .എസ് സുശാന്ത് അറസ്റ്റ് ചെയ്തത്. ആളൂര്‍ ജംഗ്ഷനില്‍ ടി.എന്‍ .ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി 700 ലധികം വരുന്ന നിക്ഷേപകരുടെ കോടിക്കണക്കിനു വരുന്ന രൂപ സ്വരൂപിച്ച് 2019 ഫെബ്രുവരി മാസത്തോടെ ചിട്ടി കമ്പനി പൂട്ടി മുങ്ങിയ പ്രതികളാണ് പിടിയിലായത് .പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആളൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ സൈമണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടെസി, വിനു ജോബി പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Advertisement