മുരിയാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ‘നമ്മുടെ കൃഷി- നമ്മുടെ ആരോഗ്യം’ എന്ന പദ്ധതിക്ക് തുടക്കമായി

86
Advertisement

മുരിയാട്: കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ നമ്മുടെ കൃഷി- നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് പച്ചക്കറി തൈ നല്‍കി നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സന്‍ അജിത രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ആഫീസര്‍ കെ യു രാധിക പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി പ്രശാന്ത് പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ എം ജോണ്‍സന്‍ കെ വൃന്ദ കുമാരി, എന്നിവര്‍ പ്രസംഗിച്ചു

Advertisement