Thursday, July 16, 2026
25.2 C
Irinjālakuda

കായിക രംഗത്തെ മികച്ച് കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട: കായിക രംഗത്തെ മികവിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോളേജ് അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയ്ക്ക്. കായിക താരങ്ങളുടെ മികവിനെയും കോളേജില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെയും വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബെസ്റ്റ് കോളേജ് അവാര്‍ഡ് നിലനിര്‍ത്താന്‍ ക്രൈസ്റ്റ് കോളേജിന് കഴിഞ്ഞിട്ടുണ്ട്. 2018ല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ ബെസ്റ്റ് കോളേജ് അവാര്‍ഡിനും ക്രൈസ്റ്റ് കോളേജ് അര്‍ഹരായിരുന്നു. 400 ഓളം വരുന്ന കായിക താരങ്ങള്‍ കോളേജില്‍ പരിശീലനം നടത്തുന്നു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അഞ്ച് ഹോസ്റ്റലുകള്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 50ഓളം ടീമുകള്‍ വിവിധ ഇനങ്ങളിലായി യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുത്തു. 11 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 17 ഇനങ്ങളില്‍ രണ്ടാം സ്ഥാനവും 9 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇക്കൊല്ലം യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് മീറ്റില്‍ പുരുഷ – വനിതാ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഒരു അത്യപൂര്‍വ നേട്ടം ക്രൈസ്റ്റ് കോളേജ് കൈവരിക്കുകയുണ്ടായി. പി.യു ചിത്ര അടക്കമുള്ള താരങ്ങളാണ് ക്രൈസ്റ്റ് കോളേജിന്റെ കായിക മികവിന് ചുക്കാന്‍ പിടിച്ചത്. രാജ്യാന്തര തലത്തില്‍ നാല് സ്വര്‍ണമെഡലും ഒരു വെങ്കലവും ക്രൈസ്റ്റ് കോളേജിന് സ്വന്തമാണ്. 11 തവണ ക്രൈസ്റ്റ് കോളേജിന്റെ കുട്ടികള്‍ രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞു. നാഷണല്‍ തലത്തില്‍ 19 സ്വര്‍ണമെഡലുകളും, 8 വെള്ളി മെഡലുകളും, 19 വെങ്കല മെഡലുകളും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ക്രൈസ്റ്റ് താരങ്ങള്‍ സ്വന്തമാക്കി. 104 താരങ്ങള്‍ ക്രൈസ്റ്റ് കോളേജില്‍നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു അന്തര്‍ സര്‍വകാലശാല മത്സരങ്ങളില്‍ പങ്കെടുത്തു. ഒരു കോളേജില്‍ നിന്നും ഒരു വര്‍ഷം നൂറിലേറെ താരങ്ങള്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്യുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം ആണ് കൂടാതെ 50ഓളം താരങ്ങള്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.
യൂണിവേഴ്‌സിറ്റി, ജില്ലാ, സംസ്ഥാന തലങ്ങളിലായി ധാരാളം മത്സരങ്ങളും കോച്ചിങ് ക്യാമ്പുകളും കോളേജില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുണ്ട്. കോളേജില്‍ കായിക താരങ്ങളുടെ മികവിനായി വര്‍ഷം തോറും 75 ലക്ഷത്തോളം രൂപ ചിലവിടുന്നുണ്ട്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മറ്റു അസോസിയേഷനുകള്‍, ഇരിങ്ങാലക്കുടയിലെ സുമനസ്സുകള്‍ തുടങ്ങിയവരുടെ പിന്താങ്ങല്‍ കോളേജിന് കൂടുതല്‍ ശക്തി തരുന്നു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img