കളഞ്ഞ് കിട്ടിയ ഒന്നര പവന്‍ സ്വര്‍ണ്ണം ഡി.വൈ.എഫ്.ഐ നേതാക്കള്‍ തിരിച്ച് നല്‍കി

117
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസാദ് റോഡില്‍ താമസിക്കുന്ന പനമുക്കില്‍ വീട്ടില്‍ അനീഷിനാണ് തിങ്കളാഴ്ച യാത്രയ്ക്കിടയില്‍ വിവാഹ സമ്മാനമായി ലഭിച്ച ഒന്നര പവന്‍ തൂക്കം വരുന്ന കൈചെയിന്‍ നഷ്ടപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ ചടങ്ങിന് പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം ആര്‍.എല്‍ ശ്രീലാല്‍, ബ്ലോക്ക് പ്രസിഡണ്ട് പി.കെ.മനുമോഹന്‍ എന്നിവര്‍ക്കാണ് കൈച്ചെയിന്‍ കളഞ്ഞ് കിട്ടിയത്. സ്വര്‍ണ്ണമാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement