ഇരിങ്ങാലക്കുട നഗരസഭയുടെ പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം

70

ഇരിങ്ങാലക്കുട :സാന്ത്വന പരിപാലനം കുടുംബസംഗമം 2020 സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനംചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പൊറത്തിശ്ശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു കെ. ബി സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കുര്യന്‍ ജോസഫ്, വത്സല ശശി, മീനാക്ഷി ജോഷി ,ബിജു ലാസര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ,മുന്‍സിപ്പാലിറ്റി സെക്രട്ടറി അരുണ്‍ കെ .എസ് ,ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് പരിശീലന പരിപാടികളും വിവിധ കലാപരിപാടികളും ഉപഹാര വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കുടുംബ സംഗമത്തിന് എത്തിയവര്‍ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വെച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ .സി അനിത നന്ദിയും പറഞ്ഞു.

Advertisement