ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 25 മുതല്‍ 31 വരെ

93

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 25 മുതല്‍ 31 വരെ .നാല് പ്രാദേശിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഒരു ദേശത്തിന്റെ കൂട്ടായ്മയില്‍ ഭക്തിയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി താളമേളങ്ങളുടെ ലഹരിയില്‍ മധുര വിസ്മയങ്ങളിലേക്ക് പൂത്തുലയുന്ന വര്‍ണ്ണക്കാവടികളും ,ചമയ വിസ്മയങ്ങളുമായി ഗജവീരന്മാരും, ആചാരാനുഷ്ഠാനങ്ങളോടെ ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ അണി നിരക്കും .ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് എസ് .എന്‍ .ബി .എസ് സമാജം പ്രസിഡന്റ് എം .കെ വിശ്വംഭരന്‍ മുക്കുളം ,എസ് .എന്‍ .ബി .എസ് ട്രഷറര്‍ ഗോപി മണമാടത്തില്‍ ,എസ്.എന്‍.വൈ .എസ് സെക്രട്ടറി പ്രദീപ് പാച്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .

Advertisement