ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതി പിടിയിലായി

690
Advertisement

ഇരിങ്ങാലക്കുട :വെള്ളാങ്കല്ലൂര്‍ പാലപ്രക്കുന്നില്‍ ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി .കോടന്നൂര്‍ സ്വദേശി നാരായണന്‍കാട്ടില്‍ ശരത്‌ലാലിനെ (31 വയസ്സ് ) ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത് .പാലപ്രകുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാലയാണ് ബൈക്കില്‍ എത്തിയ ശരത്‌ലാല്‍ കവര്‍ന്നത് .സി .സി .ടി .വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement