സമൂഹത്തോടുള്ള പ്രതിബദ്ധത പത്രപ്രവര്‍ത്തനത്തിലൂടെ നിറവേറ്റിയ വ്യക്തിയായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ്

51

ഇരിങ്ങാലക്കുട: സമൂഹത്തോടുള്ള പ്രതിബദ്ധത പത്രപ്രവര്‍ത്തനത്തിലൂടെ നിറവേറ്റിയ വ്യക്തിയായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് അഭിപ്രായപ്പെട്ടു. പ്രാദേശിക മാധ്യമ കൂട്ടായ്മയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .പട്ടണത്തിന്റെ വികസന വിഷയങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനും അവ ലക്ഷ്യത്തിലേക്ക് എത്തിക്കാനും മൂര്‍ക്കനാട് സേവ്യറിന് കഴിഞ്ഞു. വാര്‍ത്തകളുടെ ആധികാരികത ഉറപ്പു വരുത്തി നല്കുക എന്ന മാധ്യമധര്‍മ്മം പാലിക്കുന്നതിലും ദീര്‍ഘകാലം മാത്യഭൂമി ലേഖകനായിരുന്ന മൂര്‍ക്കനാട് സേവ്യര്‍ ജാഗ്രത പുലര്‍ത്തി. ടെലിഫോണും അത്യാധുനിക സംവിധാനങ്ങളും ഓഫീസുമൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച സേവ്യര്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിന്റെ പാഠപുസ്തകമായി ഇപ്പോഴും നിലകൊള്ളുകയാണെന്നും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ആന്റോ വര്‍ഗ്ഗീസ് മാസ്റ്റര്‍,എ.വി. ശുദ്ധോദനന്‍, രാജീവ് മുല്ലപ്പിള്ളി, എ. സി. സുരേഷ്, കെ. ഹരി, കാറളം രാമചന്ദ്രന്‍നായര്‍, ഷാജു വാവക്കാട്ടില്‍, എം.കെ. ശ്രീകുമാര്‍, ജോസ് മഞ്ഞില, തേജസ്സ് പുരുഷോത്തമന്‍, ഇ.കെ.കേശവന്‍, രാധാക്യഷ്ണന്‍ വെട്ടത്ത്, ഗോപി മാസ്റ്റര്‍, ഹരി ഇരിങ്ങാലക്കുട, ടി.ജി സിബിന്‍,നവീന്‍ ഭഗീരഥന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്സ് ക്ലബ് ട്രഷറര്‍ വര്‍ധനന്‍ പുളിക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisement