സുവര്‍ണ്ണ കൈരളി കേരള പ്രശ്‌നോത്തരി – 2020

61

ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാലാമത് ‘സുവര്‍ണ്ണ കൈരളി’ മദര്‍ തെരേസ സ്‌ക്വയറിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ വച്ച് നടന്നു .പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടറും കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററും ആയ റവ.ഫാ.ജോണ്‍ പാലിയേക്കര CMI നിര്‍വ്വഹിച്ചു .ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാൾ പ്രൊഫ. എ.എം വര്‍ഗ്ഗീസ്സ് അദ്ധ്യക്ഷത നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ചെയര്‍മാന്‍ ഹുസൈന്‍ എം.എ സ്വാഗതം ആശംസിച്ചു. ജ്യോതിസ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ജോസ്. ജെ. ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി . ജ്യോതിസ് കോളേജ് അക്കാദമിക്ക് ഹെഡ് കുമാര്‍ സി.കെ ആശംസ അര്‍പ്പിച്ചു. എന്‍.എസ്.എസ് കണ്‍വീനര്‍ ഇന്ദു സി.എ ,ജ്യോതിസ്സ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ് എന്നിവരുടെ സാന്നിധ്യം വേദിയില്‍ ഉണ്ടായിരുന്നു. എന്‍.എസ്.എസ് ജോയിന്റ് കണ്‍വീനര്‍ ഋഷിഭ അശോക് നന്ദി രേഖപ്പെടുത്തി.
സെന്റ് ജോസഫസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ജെന്‍സി കെ എ യുടെ നേതൃത്വത്തില്‍ നടന്ന കേരള പ്രശ്‌നോത്തരി മത്സരത്തില്‍ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഹയര്‍സെക്കന്ററി മത്സര വിഭാഗത്തില്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ശീതള്‍ ജോഷി, നവനീത് എം.എസ് എന്നിവര്‍ ഒന്നാം സ്ഥാനവും, ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഗോകുല്‍ തേജസ് ,രോഹിത് എം.എസ് എന്നിവര്‍ രണ്ടാം സ്ഥാനവും ,അതുല്‍ കൃഷ്ണ, അഭിനവ് ടി.വി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ മത്സരത്തില്‍ മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രഞ്ജിമ എം.എസ് ,ഗോപിക കൃഷ്ണ എന്നിവര്‍ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കേശവ് കെ.ജെ , പാര്‍വ്വതി കെ.ജെ എന്നിവര്‍ രണ്ടാം സ്ഥാനവും ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റോഷിന്‍ ടി.എം, ബിജിത്ത് ടി .ബി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു.

Advertisement