Monday, April 13, 2026
26.9 C
Irinjālakuda

വേളൂക്കരയുടെ ആവേശമായി നാട്ടുവെളിച്ചം 2020

നടവരമ്പ്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന് രണ്ട് വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാട്ടുവെളിച്ചം 2020 ഗ്രാമോത്സവം സമാപിച്ചു.സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കെ എസ്, കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാരായ രാജേശ്വരി, മീര പ്രസാദ് , പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ കെഎസ് സുമിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.1005 ആരോഗ്യ ക്യാമ്പുകളുടെ സംഘാടകന്‍ ജോണ്‍സണ്‍ കോലാങ്കണി , നടവരമ്പ് സമരനായിക ചക്കി പരിയാടത്ത് (ഗ്രാമ മുത്തശ്ശി) എഎല്‍പിഎസ് വേളൂക്കര സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ഗീതടീച്ചര്‍, മിനി ടീച്ചര്‍ എന്നീ മഹദ് വ്യക്തിത്വങ്ങളെ നാട്ടുവെളിച്ചം 2020ന്റെ ഭാഗമായി ആദരിച്ചു.പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും തുണിസഞ്ചി വിതരണം ചെയ്തു.സൗജന്യ കണ്ണ് പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നാട്ടുവെളിച്ചം 2020ന്റെ ഭാഗമായി സംഘടിപ്പിച്ചു.നാട്ടില്‍ അസുഖങ്ങള്‍ കൂടുന്നത് പുതിയകാല ഭക്ഷണ രീതിയില്‍ വന്ന മാറ്റത്തിന്റെ ഭാഗംകൂടി ആയിട്ടാണ് എന്ന തിരിച്ചറിവില്‍ നിന്നും പഴയ കാലങ്ങളില്‍ നാട്ടില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന ഹെല്‍ത്തി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. അറുപതോളം വീട്ടമ്മമാര്‍ നൂറോളം പഴയകാല വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറി. വാര്‍ഡ് മെമ്പര്‍ വി എച്ച് വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ ടി ശശി നന്ദി പറഞ്ഞു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img