ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് ആരംഭിച്ചു

66
Advertisement

ഇരിങ്ങാലക്കുട: ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ പുതിയ യൂണിറ്റ് ഇരിങ്ങാലക്കുട എല്‍ .എഫ് സ്‌കൂളില്‍ ആരംഭിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ഉദ്ഘാടനവും ക്യാപ്പിങ് സെറിമണിയും നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് ലെറ്റ് ബാഡ്ജ് വിതരണം നടത്തിയ ചടങ്ങില്‍ പി. ടി. എ പ്രസിഡണ്ട് ജെയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. വീനസ് പോളും സിഎന്ന കെ പി യും JRC കോഡിനേറ്റര്‍സ് ആയി ചാര്‍ജ് എടുക്കുകയും ചെയ്തു. ആയിഷ സ്വാഗതവും എസ്. ഫാത്തിമ നന്ദിയും അര്‍പ്പിച്ചു

Advertisement