പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

63

കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രമേഷ് നിര്‍വഹിച്ചു.4,80,000 രൂപ പദ്ധതി വിഹിതം ഉള്‍പ്പെടുത്തി 3 ഘട്ടങ്ങളിലായി ആകെ 95 ഗുണഭോക്താക്കള്‍ക്ക് ആണ് പ്രയോജനം ലഭിക്കുന്നത്.കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസകാരായ 9,10 ക്ലാസ്സുകളിലെ അന്‍പത്തി അഞ്ചോളം വരുന്ന കുട്ടികള്‍ക്ക് ആദ്യ രണ്ടു ഘട്ടങ്ങളിലും ബാക്കി നാല്‍പതോളം വരുന്ന എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ഘട്ടത്തിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.പദ്ധതിയുടെ 3 ഘട്ടങ്ങളും ഈ മാസം പകുതിയോടെ തന്നെ പൂര്‍ത്തീകരിക്കും എന്ന് പ്രസിഡന്റ് ടി.കെ രമേഷ് അറിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ സുബ്രഹ്മണ്യന്‍ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ പവിത്രന്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി മിനി ശ്രീധര്‍ പദ്ധതി വിശദീകരണം നടത്തിയ ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി.ലത,വാര്‍ഡ് മെമ്പര്‍ സ്വപ്ന നജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement