സംസ്ഥാന ദേശിയ കായിക മേഖലകളില്‍ ഉജ്വലപ്രകടനം കാഴ്ച വെച്ചവര്‍ക്ക് അനുമോദനം അര്‍പ്പിച്ചു.

68

ഇരിങ്ങാലക്കുട :സംസ്ഥാന ദേശിയ കായിക മേഖലകളില്‍ ഉജ്വല പ്രകടനം കാഴ്ചവച്ച് വിജയം നേടിയ കായികതാരങ്ങളെയും കായികാധ്യാപകന്‍ ബാബു ആന്റണി മാഷിനെയും അനുമോദിച്ചു.
അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സി.ഐ. ബിജോയ് പി. ആര്‍. നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡന്റ് തമ്പി കെ.എസ്.അധ്യക്ഷത വഹിച്ചു. എ.ഇ.ഒ.
അബ്ദുല്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി .
മാനേജ്മന്റ് പ്രധിനിധികളായ വി.പി.ആര്‍.മേനോന്‍,ഒ.എസ്.എ. പ്രസിഡന്റ് അജയ് കുമാര്‍ കെ.ജി. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ബാബു ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെഡ് മിസ്ട്രസ് ഷീജ വി. സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നന്ദിയും പറഞ്ഞു.

Advertisement