Friday, October 31, 2025
31.9 C
Irinjālakuda

വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ആദരണ സമ്മേളനവും ഗാനമേള മത്സരവും ജനുവരി 4ന് അയ്യങ്കാവ് മൈതാനത്ത്

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി
4-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് അയ്യങ്കാവ് മൈതാനത്ത് ആദരണ
സമ്മേളനവും ഗാനമേള മത്സരവും സംഘടിപ്പിക്കുമെന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ്
പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍,ജനറല്‍ കണ്‍വീനര്‍ ബാബു കൂവ്വക്കാടന്‍
എന്നിവര്‍ അറിയിച്ചു . 2015 ആഗസ്റ്റ് 15ന് കൊമ്പടിഞ്ഞാമാക്കലില്‍ നടന്ന
അപകടത്തേതുടര്‍ന്ന് മൂന്ന് ദിനങ്ങള്‍ക്കപ്പുറം ആഗസ്റ്റ് 18 ന് മരിച്ച
ആദിത് പോള്‍സന്റെ ദാനം നല്‍കിയ ആറ് അവയവങ്ങളില്‍ ഹൃദയം ദാനമായി ലഭിച്ച്
ആദിതിന്റെ ഹൃദയവുമായി ജീവിക്കുന്ന കസാക്കിസ്ഥാന്‍ സ്വദേശിനി
ദില്‍നാസിനെയും ആദിതിന്റെമതാപിതാക്കളേയും ആദരിക്കും.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്
സംഘടിപ്പിക്കുന്ന ഡയാലിസിസ് 2020 പദ്ധതിയുടെ അഭ്യൂദയാകാംക്ഷികളെയും
ചടങ്ങില്‍ ആദരിക്കും.ആദരണ സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും ആധുനിക
തരത്തിലുളള ശബ്ദ സജജീകരണങ്ങളോട് കൂടിയുളള,ഏകദേശം നൂറ് അടിയോളം
വലിപ്പമുള്ള സ്റ്റേജില്‍ പ്രശസ്തരായ രണ്ട് ഗാനമേള ടീമുകളുടെ ഗാനമേള
മത്സരവും സംഘടിപ്പിക്കുന്നു.ആദരണ സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി
പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.പ്രൊഫ.കെ.യു അരുണന്‍ എം.എല്‍.എ
അധ്യക്ഷത വഹിക്കും.ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി
കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിക്കും.ജില്ല കളക്ടര്‍
എസ്.ഷാനവസ് ഐ.എ.എസ് അവയവദാന പ്രതിജ്ഞ ചൊല്ലികൊടുക്കും.ടി.എന്‍ പ്രതാപന്‍
എം.പി,മുന്‍ എം.പി ടി.വി ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍
മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി ജാകസന്‍
ഡയാലിസിസ് സഹായനിധി വിതരണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു
അവയവദാന സമ്മതപത്രം വിതരണം നടത്തും.ഫാ.ഡേവീസ് ചിറമ്മല്‍ അവയവദാന സന്ദേശം
നല്‍കും.വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍, ലയണ്‍സ്
ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ്,ഫസ്റ്റ് വൈസ്
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍,സെക്കന്റ് വൈസ്
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ജോര്‍ജ് മൊറോലി, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍
സോണിയ ഗിരി,ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ അഡ്വ.കെ.ജി അജയ്കുമാര്‍,
സോണ്‍ ചെയര്‍മാന്‍ കെ.കെ സജിതന്‍ ജനറല്‍ കണ്‍വീനര്‍ ബാബു കൂവ്വക്കാടന്‍
എന്നിവര്‍ പ്രസംഗിക്കും.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img