കൂടല്‍മാണിക്യം ക്ഷേത്രകവാടം ഭക്തജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

257

ഇരിങ്ങാലക്കുട : 2009 ഡിസംബര്‍ 27 ന് തറക്കല്ലിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ക്ഷേത്രകവാടം ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്തജനട്രസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് ഈ ക്ഷേത്രകവാട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരിങ്ങാലക്കുട എം.എല്‍.എ കെയു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു മുഖ്യാതിഥിയായിരുന്നു.മുന്‍സിപ്പാലിറ്റി വൈസ്.ചെയര്‍പേഴസണ്‍ രാജേശ്വരിശിവരാമന്‍, കൗണ്‍സിലര്‍മാരായ സോണിയഗിരി,പി.വി.ശിവകുമാര്‍, ശ്രീജസുരേഷ്, ഭക്ജനട്രസ്റ്റിമാര്‍, മാനേജിംങ് കമ്മിറ്റിയംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, ബ്രഹ്മശ്രീ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ.രാജേഷ് തമ്പാന്‍, എ.വി.ഷൈന്‍, പ്രേമരാജന്‍, കെ.ജി.സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ എ.എം.സുമ നന്ദിയും പറഞ്ഞു.

Advertisement