തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി

137


ഇരിങ്ങാലക്കുട : ജനുവരി 8 ലെ ദേശീയ പണി മുടക്കിന് മേഖലയിലെ സര്‍ക്കാര്‍ ജനക്കാരും അദ്ധ്യാപകരും മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ പൊതുയോഗം നടത്തിയ ശേഷം പ്രകടനമായെത്തിയാണ് ജീവനക്കാര്‍ നോട്ടീസ് നല്‍കിയത്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി പൊതുയോഗം ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി എം.കെ. ജിനീഷ് അദ്ധ്യക്ഷനായി. എ.എം.നൗഷാദ്, കെ.ആര്‍. പൃഥ്വിരാജ്,പി.ബി. മനോജ്കുമാര്‍, എം.എസ്.അല്‍ത്താഫ്,ഡോ.പി.കെ. രത്‌നകുമാരി, ജി. പ്രസീത,ഇ.ജി, റാണി എന്നിവര്‍ സംസാരിച്ചു.

Advertisement