ഊരകം പള്ളിയില്‍ ഇടവക ദിനാഘോഷം നടത്തി

340
Advertisement

പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഇടവക ദിനാഘോഷം നടത്തി. കുടുംബ സമ്മേളന – ഭക്തസംഘടന – മതബോധന വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടന്നു. ഇരിങ്ങാലക്കുട രൂപത ഏകോപന സമിതി സെക്രട്ടറി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു. കൈക്കാരന്‍ പി ആര്‍.ഡേവിസ് അധ്യക്ഷത വഹിച്ചു.
ഊരകം ഇടവകക്കാരായ ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി എല്‍.തൊമ്മാന,എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ജെറി തോമന്‍, അള്‍ത്താര ബാലസംഘം രൂപത പ്രസിഡന്റ് ക്രിസ്റ്റോ സ്റ്റാന്‍ലി എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, സിസ്റ്റര്‍ ശാലിന്‍ മരിയ, ബ്രദര്‍ ഗ്ലെഫിന്‍ പിയൂസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏകോപന സമിതി സെക്രട്ടറി ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, കുടുംബ സമ്മേളന കേന്ദ്രസമിതി സെക്രട്ടറി ലീന ജോര്‍ജ്, മതബോധന സെക്രട്ടറി റീസ നിക്‌സണ്‍ എന്നിവര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ തോമസ് തത്തംപിള്ളി സ്വാഗതവും ജോ.കണ്‍വീനര്‍ ജോസ് അച്ചങ്ങാടന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Advertisement