ഇനി ഞാന്‍ ഒഴുകട്ടെ

123

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ ‘ നീര്‍ച്ചാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കയ്പമംഗലം ഗ്രാമ പഞ്ചായത്തില്‍ അറപ്പത്തോട് ശുചീകരിക്കുന്ന പ്രവര്‍ത്തനം കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. എ. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജീഷ നവാസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു.ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, യുവജന-സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബി.മുഹമ്മദ് നന്ദി പറഞ്ഞു.

Advertisement