അമ്മവീട് താക്കോല്‍ദാനം ഡിസംബര്‍ 18 ന്

307

ഇരിങ്ങാലക്കുട :അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഷണ്‍മുഖം കനാലിന് അടുത്തുള്ള പൊളി പി .വി ക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 2019 ഡിസംബര്‍ 18 ബുധന്‍ വൈകീട്ട് 4 മണിക്ക് നടത്തും .യുവതാരം ടോവിനോ തോമസ് ആണ് താക്കോല്‍ദാന കര്‍മ്മം നിര്‍വഹിക്കുന്നത് . സമൂഹത്തില്‍ സുരക്ഷിതമായ ഒരു ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി അത്തരം ആളുകളെ കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കി വരുന്ന അമ്മവീട് പദ്ധതിയിലെ പത്താമത്തെ വീടാണ് ഇരിങ്ങാലക്കുടയില്‍ പൂര്‍ത്തിയായത് .

Advertisement