സി.ഐ.ടി.യു കോർഡിനേഷൻ കമ്മിറ്റി മെയ് ദിനാചരണം നടത്തി

33
Advertisement

മുരിയാട്: ഇരിങ്ങാലക്കുട സി.ഐ.ടി.യു കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാചരണം നടത്തി. കൊറോണ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് പ്ലക്കാർഡുകളും മുഖാവരണവുമായാണ് ദിനാചരണം നടന്നത്. CITU സംസ്ഥാന കമ്മറ്റി അംഗം ലത ചന്ദ്രൻ ,ജില്ലാ കമ്മറ്റി അംഗം , ഉല്ലാസ് കളക്കാട്ട് എന്നിവർ അഭിവാദ്യം ചെയ്ത് സന്ദേശം നൽകി. പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.

Advertisement