നടവരമ്പ് സ്വദേശി ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു

336

ഇരിങ്ങാലക്കുട : കൂടപ്പുഴ തടയണയ്ക്കു മുകളില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ ഒരു യുവാവ് മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട നടവരമ്പ് വൈക്കര സ്വദേശി കാളത്ത് പറമ്പന്‍ വര്‍ഗ്ഗീസിന്റെ മകന്‍ ടിന്‍സന്‍ (25) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ടിന്‍സന്‍ വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. നാലുമണിക്കാണ് ടിന്‍സനും കൂട്ടുകാരും തടയണക്ക് സമീപം എത്തിയത്. തടയണയുടെ ഷട്ടര്‍ തുറന്നിട്ടതിനാല്‍ വെള്ളം കുറവായിരുന്നു. എന്നാല്‍ ഷട്ടറിന്റെ പൊഴിയുടെ ഭാഗത്ത് നല്ല ഒഴുക്കായിരുന്നു. ടിന്‍സന്‍ പൊഴികള്‍ക്കുള്ളില്‍ പെട്ട് മറുഭാഗത്തേക്ക് പോവുകയും ഒഴുക്കില്‍പെടുകയുമായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിച്ച് പോലീസും ഫയര്‍ഫോഴ്‌സും വന്ന് തെരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചത്. അമ്മ : എല്‍സി, സഹോദരങ്ങള്‍ : ടിബിന്‍, ട്രീസ.

Advertisement