ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് വരുന്നു

219
Advertisement

ഇരിങ്ങാലക്കുട : നഗരസഭയുടെ പ്ലാന്‍ഫണ്ടില്‍ നിന്നും 2 കോടി രൂപ ഉപയോഗിച്ചുള്ള ഷീലോഡ്ജ് നിര്‍മ്മാണത്തിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്.ചെയര്‍പേഴ്‌സന്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മീനാക്ഷി ജോഷി, വിദ്യഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വാഗതവും, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ പ്രസാദ് വി.എസ് നന്ദിയും പറഞ്ഞു. മൂന്നു നിലകളിലായി അയ്യങ്കാവ് മൈതാനത്തിന് സമീപത്താണ് ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.

Advertisement