ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയുര്‍വ്വേദ സസ്യങ്ങളെ പരിചയപ്പെടുത്തലും സെമിനാറും സംഘടിപ്പിച്ചു

47

ഇരിങ്ങാലക്കുട : ആഗോള തലത്തില്‍ ഭാരതത്തിന്റെ തനതു വൈദ്യശാസ്ത്രമായ ആയുര്‍വ്വേദത്തെ പുത്തന്‍ തലമുറക്ക് പരിചയപ്പെടുത്തി നല്ലൊരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയുര്‍വ്വേദ സസ്യങ്ങളെ പരിചയപ്പെടുത്തലും സെമിനാറും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു . സുഗതന്‍ കലിംഗ പുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. പി. വിജയന്‍, ഡോ. രജിത, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു . നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡോ. പി. ഗോപു കൊടുങ്ങല്ലൂര്‍( ഔഷധസസ്യ കര്‍ഷകന്‍) ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി .ഗവ ബോയ്‌സ് സ്‌കൂള്‍, ഗവ ഗേള്‍സ് സ്‌കൂള്‍, സെ മേരീസ്, ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ,ജ്യോതിസ് കോളേജ്, എന്നീ സ്‌കൂളുകള്‍ ക്ലാസില്‍ പങ്കെടുത്തു. വിജയന്‍ ഇളയിടത്ത് സ്വാഗതവും കെ .സി മോഹന്‍ലാല്‍ നന്ദിയും പറഞ്ഞ

Advertisement