സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

57

ഇരിങ്ങാലക്കുട : ഇ.എം.എസ് ലൈബ്രറി കച്ചേരിപ്പടി, കൊമ്പടിഞ്ഞാമാക്കല്‍
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ വിഷന്‍ ഐ ഹോസ്പിറ്റല്‍
കുര്‍ക്കഞ്ചേരി, ഇരിങ്ങാലക്കുട മെട്രോ ആശുപത്രി എന്നിവയുടെ
സംയുക്താഭിമുഖ്യത്തില്‍ തൊമ്മാന ഗവ യു.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച
സൗജന്യ മെഡിക്കല്‍ ക്യാമ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍
യു.പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഐ
വിഷന്‍ പദ്ധതി കോഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത
വഹിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍
മുഖ്യാതിഥിയായിരുന്നു. ഇ.എം.എസ് ലൈബ്രറി സെക്രട്ടറി ജിജ്ഞാസ്
മോഹന്‍,വേളൂക്കര ഗ്രാമപഞ്ചായത്തംഗം കെ.എ പ്രകാശന്‍, മുകുന്ദപുരം ല്രൈബറി
കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം, ഇ.എം.എസ് ലൈബ്രറി
എക്സിക്യൂട്ടീവ് അംഗം ലീന ബാബു എന്നിവര്‍ സംസാരിച്ചു. തൈറോയ്ഡ്,
നേത്രപരിശോധന,പ്രമേഹം, പ്രഷര്‍ നിര്‍ണ്ണയം, തിമിര ശസ്ത്രക്രിയ എന്നീ
പരിശോധനകള്‍ ഉണ്ടായിരുന്നു.

Advertisement