കാഴ്ച വൈകല്യമുളളയാള്‍ക്ക് കോഫി കിയോസ്‌ക് സ്ഥാപിച്ചു നല്‍കി വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് മാതൃകയായി.

43
Advertisement

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഴ്ച വൈകല്യമുളള എടുത്തിരുത്തി സ്വദേശി പൊനത്തില്‍ ഉണ്ണികൃഷ്ണന് കോഫി കിയോസ്‌ക് സ്ഥാപിച്ചു
നല്‍കി.ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച കോഫി കിയോസ്‌കിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പ്രഫ.കെ.യു അരുണന്‍, ഇ.ടി ടൈസന്‍, അഡ്വ. വി.ആര്‍ സുനില്‍കുമാര്‍, കലക്ടര്‍ എം.ഷാനവാസ്, തഹസില്‍ദാര്‍ മധുസുദനന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍,ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ്,ലയണ്‍സ് ക്ലബ്ബ് റീജിയന്‍ ചെയര്‍മാന്‍ അഡ.അജയ്കുമാര്‍, എ.വി.ടി വെന്റിംഗ് മെഷീന്‍ മാനേജിംഗ് പാര്‍ട്ണര്‍ എ.ആര്‍ രാധാകൃഷ്ണന്‍, പി.ആര്‍ നിഖില്‍,എന്‍ വിശ്വനാഥമേനോന്‍,അയ്യപ്പന്‍ പണിക്കവീട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement