ഇരിങ്ങാലക്കുട :ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1992 മുതല്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ ഈ ദിനത്തില്‍ ലോകമെമ്പാടും നടന്നു വരുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തില്‍ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളില്‍ അവരെ ഉള്‍ചേര്‍ക്കുന്നതിനുമായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ‘ഒന്നാകാം ഉയരാം ഭാവി ഞങ്ങള്‍ക്കും പ്രാപ്യമാണ്’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം.സമഗ്രശിക്ഷ ഇരിങ്ങാലക്കുട ബി. ആര്‍. സി യുടെ ആഭിമുഖ്യത്തിലുള്ള ലോക ഭിന്നശേഷി ദിനാചരണം ഇരിങ്ങാലക്കുട സിയോണ്‍ ഹാളില്‍ വെച്ച് നടന്നു.നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പ്രൊഫസര്‍ കെ യു അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. എ .ഇ .ഒ ഇരിങ്ങാലക്കുട ഇ .അബ്ദുല്‍റസാഖ് സമ്മാനദാനം നിര്‍വഹിച്ചു.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്‌ന,ഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍ എസ് സുരേഷ് ബാബു സ്വാഗതം പറഞ്ഞു .
ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണം നടത്തി
Advertisement