വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ സംഗമവും സംഘടിപ്പിച്ചു

46

ഇരിങ്ങാലക്കുട:സെന്റ്.മേരീസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ സംഗമവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത പിതാവ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റൂ ആലപ്പാടന്‍ അധ്യക്ഷതവഹിച്ചു.കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി മാനേജര്‍ ഫാദര്‍ ജോജോ തൊടുപറമ്പില്‍ എന്‍ഡോവ്‌മെന്റും സമ്മാനവിതരണവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെക്ടി കെ .ഡി സ്വാഗതവും ,വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളുക്കാരന്‍ ,അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ഫെബിന്‍ കൊടിയന്‍, മാനേജ്‌മെന്റ് ട്രസ്റ്റി ജോസഫ് പാലത്തിങ്കല്‍ പി.ടി.എ പ്രസിഡണ്ട് മിനി കാളിയങ്കര ,ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക വിന്‍സി തോമസ് ,സ്റ്റാഫ് പ്രതിനിധി ജാന്‍സി ടി.ജെ ,സ്‌കൂള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ ജോബിന്‍ ബാബു എന്നിവര്‍ ആശംസയര്‍പ്പിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപിക സി. ഡി.ജെസ്റ്റി മറുപടി പ്രസംഗവും ജനറല്‍ കണ്‍വീനര്‍ സീനിയര്‍ അസിസ്റ്റന്റ് കെ. എ വര്‍ഗീസ് നന്ദിയും പറഞ്ഞു. ഉച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

Advertisement