ഗാര്‍ഹിക മാലിന്യ സംസ്‌കരണം – ശില്പശാല

44

ഇരിങ്ങാലക്കുട :സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൈകോര്‍ക്കുന്നു.അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനി പ്രയോഗവും നമ്മുടെ ആരോഗ്യത്തേയും മണ്ണിന്റെ ആരോഗ്യത്തേയും ഒരു പരിധിവരെ സാരമായി ബാധിക്കുന്നുണ്ട്. നമ്മുടെ അടുക്കളയിലെ അജൈവ മാലിന്യങ്ങളെ എങ്ങിനെ നമുക്ക് നല്ല ജൈവ വളമാക്കി മാറ്റി ഉപയോഗിക്കാം. IRTC വികസിപ്പിച്ചെടുത്ത് മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന ഉപകരണമായ കിച്ചന്‍ ബിന്നും, ഇനോക്കുലവും ഉപയോഗിച്ച് വീടുകളില്‍ തന്നെ ജൈവവളമുണ്ടാക്കുന്നതിനുള്ള പരിശീലനമാണ് ടൗണ്‍ ഹാളില്‍ നടന്നത്. മാലിന്യ വിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ച് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. അതിനായുള്ള പരിശീലനം കൂടിയായിരുന്നു ഈ ശില്പശാല. വാര്‍ഡു തലങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് ബോധവത്ക്കരണം നടത്തും.ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു.പി. തങ്കപ്പന്‍ മാസ്റ്റര്‍ പദ്ധതി അവതരണം നടത്തി.IRTC ഫാക്കല്‍റ്റി അംഗം വി.ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.മുനിസിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍.സജീവന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു.പി.ആര്‍.സ്റ്റാന്‍ലി ക്രോഡീകരണം നടത്തി.പ്രൊഫ:എം.കെ.ചന്ദ്രന്‍ സ്വാഗതവും, എന്‍.എം സത്യനാഥന്‍ നന്ദിയും പറഞ്ഞു.

Advertisement