കോണ്‍ഗ്രസ്സ് കാട്ടൂരില്‍ പകല്‍ സമരം നടത്തി

23
Advertisement

കാട്ടൂര്‍: കാട്ടൂര്‍ ബസാര്‍ പരിസരത്ത് കെ .എസ്. ഇ. ബി കളക്ഷന്‍ സെന്ററും സര്‍വ്വീസ് സെന്ററും ആരംഭിക്കുവാന്‍ നടപടി കൈക്കൊണ്ടല്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് കാട്ടൂരില്‍ നടത്തിയ പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എ ഡി ഫ്രാന്‍സീസ് ദേവസഹായം ,ന്യൂനപക്ഷ സെല്‍ ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പത്ത്,കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മികുറുമാത്ത് ,ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജരാജന്‍ ,പഞ്ചായത്ത് അംഗങ്ങളായ ബെറ്റിജോസ്,ധീരജ് തേറാട്ടില്‍,അമീര്‍ തൊപ്പിയില്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement