വാളയാര്‍ കേസ് പുനരന്വേഷണം നടത്തുക: ഇരിങ്ങാലക്കുട ജനകീയ മുന്നണി

40
Advertisement

ഇരിങ്ങാലക്കുട : വാളയാര്‍ കേസ് പുനരന്വേഷണം നടത്തുക ജനകീയ മുന്നണി ഇരിഞ്ഞാലക്കുട വാളയാര്‍ പെണ്‍കുരുന്നു മക്കളോട് നീതി കാട്ടുക, കേസിലെ പ്രതികളെ രക്ഷപ്പെടും വിധം അട്ടിമറി നടത്തിയ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാട്ടുക, ജുഡീഷ്യല്‍ അന്വേഷണം കേസിനെ അട്ടിമറിക്കാന്‍ ഉള്ള നടപടി ആയതിനാല്‍ മുഴുവന്‍ കുറ്റവാളികളെയും ശിക്ഷിക്കും വിധം കേസില്‍ പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 30ന് ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ ജനകീയമുന്നണി ഇരിങ്ങാലക്കുട പ്രതിഷേധം നില്‍പ്പു നടത്തുന്ന പ്രതിഷേധം നില്‍പ്പ് പ്രശസ്ത സാമൂഹിക ചിന്തകന്‍ കെ എം സലീം കുമാര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ഐ ഗോപിനാഥ് കവിയും ആക്ടിവിസ്റ്റുമായ സതി അങ്കമാലി വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പ്രതിഷേധ നില്‍പ്പില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ജനകീയ മുന്നണി ഭാരവാഹികളായ എം.എം കാര്‍ത്തികേയന്‍ പി.സി മോഹനന്‍ ബാബു, എടക്കുളം രാജേഷ് അപ്പാട്ട,് ജയാനന്ദന്‍, അഡ്വ പി കെ നാരായണന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Advertisement