ഇരിങ്ങാലക്കുട : വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ മാതൃകാ ബ്ലോക്ക് ആയി തെരെഞ്ഞെടുത്ത വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓഫീസില്‍ എത്തി റോസാപ്പൂക്കള്‍ നല്‍കി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണനെ പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ പൊന്നാടയണിയിച്ചു. വിദ്യാഭ്യാസരംഗത്തു ബ്ലോക്കില്‍ നടപ്പിലാക്കിയ ഒന്നാംതരം നാലാംക്ലാസ്സ് , ആറു എന്നീ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍കാര്‍ ഐ. എസ്. ഒ.അംഗീകാരം നല്‍കി മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തതെന്നു കുട്ടികള്‍ക്കുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി പ്രസിഡന്റ് പറയുകയുണ്ടായി. സീനിയര്‍ അധ്യാപികയും ഗൈഡ്സ് ക്യാപ്റ്റനുമായ സി. ബി. ഷഖീല നേതൃത്വം നല്‍കി. പി. ടി. എ വൈസ് പ്രസിഡന്റും ബ്ലോക്ക് മെമ്പറുമായ വിജയലക്ഷ്മി വിനയ ചന്ദ്രന്‍, അധ്യാപകനായ സുരേഷ് കുമാര്‍, വിദ്യാര്‍ത്ഥികളായ ആദിത്യ, അശ്വതി, മന്യ, അഞ്ജന, രാജു എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ അനുമോദിച്ചു
Advertisement