താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു

17
Advertisement

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു. മഹാത്മഗാന്ധി ലൈബ്രറിഹാളില്‍ ചേര്‍ന്ന സെമിനാര്‍ ഡോ.അനിപാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ‘സാംസ്‌കാരിക രംഗം പ്രതിരോധത്തിന്റെ പടക്കളം’ എന്നതിനെ കുറിച്ച് വിഷയാവതരണം നടത്തി. ചടങ്ങില്‍ ഖാദര്‍ പട്ടേപാടം സ്വാഗതവും സുരേഷ് പി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.വായന മത്സരത്തിന്റെ വിജയികള്‍ക്ക് പി.തങ്കംടീച്ചര്‍ ക്യഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടങ്ങില്‍ രാജന്‍ നെല്ലായി നന്ദിപറഞ്ഞു.